2011, ജൂലൈ 27, ബുധനാഴ്‌ച

സ്കൂള്‍ ആരോഗ്യ ക്ലബ്‌ ഉദ്ഘാടനം








നരവൂര്‍ സൗത്ത് എല്‍ പി സ്കൂളിലെ ആരോഗ്യ ക്ലബ്‌ ഉദ്ഘാടനം ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ പ്രജിത്ത് നിര്‍വഹിച്ചു.മഴ കാല രോഗങ്ങളെ കുറിച്ച ക്ലാസും ഉണ്ടായിരുന്നു.

ഹെഡ് മാസ്റ്റര്‍ ശ്രിനിവാസന്‍ .പി സ്വാഗതവും ക്ലബ്‌ കണ്‍വീനര്‍ രഗില.വി നന്ദിയും പറഞ്ഞു.




2011, ജൂലൈ 17, ഞായറാഴ്‌ച

mandri school sandarshichappol















samsthaana krishi mandri K.P.Mohanan school paristhithi clubinde paripaadiyumaayi bandapettu school sandarshichappol.





2011, ജൂലൈ 12, ചൊവ്വാഴ്ച

2011, ജൂലൈ 6, ബുധനാഴ്‌ച

ബഷീര്‍ ദിനാചരണം





























നരവൂര്‍ സൗത്ത് എല്‍ പി സ്കൂളില്‍ ജൂലൈ അഞ്ചാം തീയതി നടന്ന ബഷീര്‍ അനുസ്മരണ പരിപാടി പ്രശസ്ത ചിത്രകാരനും ദേശീയ അദ്യാപക അവാര്‍ഡ്‌ ജേതാവുമായ കെ എം ശിവകൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.






സ്കൂളിലെ അധ്യാപകനും ഒപ്പം ചിത്രകാരന്‍ കൂടിയായ ദിജേഷ് പി വി യുടെ ബഷീര്‍ കഥകളിലെ കഥാപാത്രങ്ങളുടെ ചിത്ര പ്രദര്‍ശനവും ഉണ്ടായിരുന്നു.

2011, ജൂലൈ 5, ചൊവ്വാഴ്ച

വായനാ ദിനം























നരവൂര്‍ സൗത്ത് എല്‍ പി സ്കൂളിലെ വായനാ വാരാചരണം അഡ്വക്കേറ്റ് വി പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു.

സ്കൂളിലെ പ്രവര്‍ത്തനങ്ങളും വിശേഷങ്ങളും വിക്കി പീഡിയയില്‍ പ്രസിദ്ധീകരിച്ചു കൊണ്ടാണ് വായനാ വാരാച്ചരണത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഇവിടെ ഇ വായന ആരംഭിച്ചിരുന്നു .തുടര്‍ന് സ്കൂള്‍ നു സ്വന്തമായി ഒരു ബ്ലോഗ്‌ ഉണ്ടാക്കി വിശേഷങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം വാര്‍ഷിക മൂല്യനിര്‍ണയതിണ്ടേ റിസള്‍ട്ട്‌ പ്രസിദ്ധീകരിച്ചതും സ്കൂള്‍ ണ്ടെ ബ്ലോഗിലൂടെയാണ് .

2011, ജൂൺ 22, ബുധനാഴ്‌ച

കുഞ്ഞു വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്

നരവൂര്‍ സൗത്ത് എല്‍ പി സ്കൂളില്‍ കക്ഷിരാഷ്ട്രീയ ബെടമില്ലാതെ അക്രമങ്ങളൊന്നും ഇല്ലാതെ ഈ ആദ്യയന വര്‍ഷത്തെ തെരഞ്ഞെടുപ്പ് നടന്നു. പ്രിസൈടിന്ദ് ഓഫീസെരും പോള്ളിംഗ് ഓഫീസെര്മാരും പോലീസും കുടികള്‍ തന്നെ ആയിരുന്നു.അവര്‍ അവരുടെ ഡ്യൂട്ടി ആത്മാര്‍ഥമായി ചെയ്തു. വന്‍ ഭൂരിപക്ഷത്തോടെ സ്കൂള്‍ ലീഡര്‍ ആയി അക്ഷയ പി വി യെ തിരഞ്ഞെടുത്തു. സ്കൂള്‍ ടെപ്യുടി ലീഡര്‍ ആയി അമൃത യു കെ യെ തെരഞ്ഞെടുത്തു.
പിറ്റേന്ന് സ്കൂള്‍ അസ്സെംബ്ലി യില്‍ ഹെഡ് മാസ്റ്ററുടെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.

2011, ജൂൺ 21, ചൊവ്വാഴ്ച

അക്ഷര ദീപം തെളിയിച് മുത്തശ്ശിമാര്‍








































































നരവൂര്‍ സൗത്ത് എല്‍ പി സ്കൂളില്‍ ഈ പുതിയ അധ്യയന വര്‍ഷത്തില്‍ കുടികളെ വരവേറ്റത് അറിവിന്ടെ ദീപം തെളിയിച് ആയിരുന്നു. മുപ്പതോളം കുട്ടികളെ മഞ്ചിരാതില്‍ ദീപം തെളിയിച് മുത്തശ്ശിമാര്‍ ക്ലാസ്സിലേക്ക് ആനയിച്ചു. കൂത്തുപരംബ്നഗരസഭാ വൈസ് ചെയര്‍മാന്‍ പി.മധുസൂദനന്‍ തിരി തെളിയിച് "പ്രവേശനോത്സവം"ഉദ്ഘാടനം ചെയ്തു.
Website counter javascript:void(0)