2010, നവംബർ 30, ചൊവ്വാഴ്ച

എന്‍റെ മഴേ ഒന്ന് വേഗം വാ

മഴയെ മഴയെ വേഗം വായോ

ചെടികള്‍ക്കെല്ലാം ദാഹം ദാഹം

കിണറ്റിലില്ല വെള്ളം മഴയെ

തൊട്ടിലില്ലാ വെള്ളം മഴയെ

മഴയെ മഴയെ വേഗം വായോ

ഏല്ലാവര്‍ക്കും ദാഹം ദാഹം

ചെടികള്‍എല്ലാം വാടി വരുന്നു

മരങ്ങളെല്ലാം ഇല പൊഴിയുന്നു

വരുന്ന സമയം നീയറിയിച്ചാല്‍

പായസം വെച്ച് വിളംബീടാം ഞാന്‍

തിമിര്‍ത്ത് പെയ്യും മഴയെ നോക്കി

ആര്‍ത്തു രസിക്കും ഞാന്‍

ആര്‍ത്തു രസിക്കും ഞാന്‍


സാരന്ഗ് കെ പി

മൂനാം ക്ലാസ്സ്‌

ക്ലാസ്സ്‌ പി ടി എ ക്ഷണക്കത്ത്

ക്ഷണക്കത്ത്
മാന്യരേ,
നരവൂര്‍ സൗത്ത് എല്‍.പി.സ്കൂളിലെ ക്ലാസ്സ്‌ പി.ടി.എ യുടെ ഒരു യോഗം രണ്ടായിരത്തി പത്ത് ഡിസംബര്‍ രണ്ടിന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരാന്‍ നിശ്ചയിച്ചിരിക്കുന്നു.
താങ്കള്‍ കൃത്യ സമയത്ത് യോഗത്തിന് എത്തിചെരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .
അജണ്ട
.പഠന നിലവാരം :റിപ്പോര്‍ട്ടിംഗ് , ചര്‍ച്ച .
.അര്‍ദ്ധ വാര്‍ഷിക മൂല്യനിര്‍ണയം പഠന പുരോഗതി രേഖ വിതരണം.
.പി.ടി.എ ക്വിസ് നറുക്കെടുപ്പ്
.പഠന യാത്ര
.ഭാവി പരിപാടികള്‍ പ്ലാനിംഗ്
എന്ന്
ക്ലാസ്സ്‌ ടീച്ചര്‍ /ക്ലാസ്സ്‌ പി.ടി.എ പ്രസിഡന്റ്‌ /
ക്ലാസ്സ്‌ലീഡര്‍ നരവൂര്‍ സൗത്ത് എല്‍.പി.സ്കൂള്‍
തീയതി
നരവൂര്‍
Website counter javascript:void(0)