2010, ഡിസംബർ 13, തിങ്കളാഴ്‌ച

അമ്പിളി

പോന്നംബിളി എന്നംബിളി

അമ്പിളി അമ്പിളി

മാനത്തു നിന്നും പുഞ്ഞ്ജിരിക്കും അമ്പിളി

മേലെ നിന്നും ചിരിക്കും അമ്മാവന്‍

താഴോട്ട് നീയെപ്പോള്‍ എങ്ങനെ വരുമെന്ന്

പറയുമോ എന്നോട് നീ

അമ്പിളി ചിരിക്കും മാനത്ത്

ഞാനൊന്ന് വന്നോട്ടെ വന്നോട്ടെ

പോന്നംബിളി എന്നംബിളി

മാനത്തു നിന്ന് ചിരിക്കും അമ്പിളി


അഭിന്യ പി

നാലാം ക്ലാസ്സ്‌

എന്‍റെ കേരളം

കേരളമെന്നുടെ നാടാണ്

നന്മ നിറയും നാടാണ്

കേരവൃക്ഷം നിറയും നാടാണ്

പൂമനമെകും തനലെകും

എന്നുടെ നാട് കേരളം

ഞാന്‍ പിറന്നു ജനിച്ചൊരു നാട്

മയിലും കുയിലും ചാന്ജ്ജാടും

കേരളമാനെന്‍ നാട്


അമൃത സുരേഷ്

നാലാം ക്ലാസ്സ്‌

സൂര്യകാന്തി

സൂര്യകാന്തി പൂവേ

നീ പുഞ്ജിരി തൂകും നേരം

നിന്നരികില്‍ ഞാന്‍ വന്നു നിന്നോട്ടെ

നിന്നരികില്‍ ഞാന്‍ വന്നു നിന്നോട്ടെ

നിന്നെ കാണാന്‍ എന്തൊരു ചന്ദം പൂവേ

സൂര്യനുദിക്കും നേരം മാത്രം

നീ ചിരിക്കുകയുല്ലു

നിന്നെ ഒന്ന് തോട്ടിടുവാന്‍

എനിക്കുമൊരു മോഹം

നിനക്ക് കിട്ടിയ പൊന്‍ കുപ്പായം

എനിക്ക് തരുമോ നീ

എനിക്ക് തരുമോ നീ ...


അക്ഷയ പി വി
നാലാം ക്ലാസ്സ്‌

Website counter javascript:void(0)